സൗകര്യങ്ങൾ ഇല്ലാത്ത ഹോട്ടലുകൾക്ക് കോഴയിൽ സ്റ്റാർ പദവി, സി ബി ഐ അന്വേഷിക്കുന്നു.

ചെന്നൈ / അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയാതായി സിബിഐയുടെ കണ്ടെ ത്തൽ. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സി ബി ഐ റെയ്ഡ് നടത്തിയതായും കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എസ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്തതായും ഉള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. തമിഴ്നാട്ടിലെ പഴനിയിൽവച്ചാണ് രാമ കൃഷ്ണനെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപെട്ടു കേരള ത്തിലെ ചില ഹോട്ടലുകളിലും,വീടുകളിലുമാണ് ഇതിനകം റെയ്ഡ് നടന്നത്. കൂടുതൽ ഹോട്ടലുകളിൽ സി ബി ഐ റെയ്ഡ് ഉണ്ടാകുമെന്നു വിവരമുണ്ട്. തമിഴ്‌നാട്ടിൽ സൗകര്യങ്ങൾ ഇല്ലാത്ത ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിന് ചെന്നൈയിലെ ടൂറിസം മന്ത്രാലയത്തിലെ മൂന്നു ഉദ്യോഗസ്ഥന്മാർ ഇടനിലക്കാരായി കോഴ വാങ്ങിയെന്ന് സിബി ഐ കണ്ടെത്തിയിരിക്കുന്ന. കൊവിഡ് മൂലം നിർത്തിവച്ച ഹോട്ട ലുകളുടെ ക്ലാസിഫിക്കേഷൻ ഒരാഴ്ച മുൻപാണ് വീണ്ടും ആരംഭിക്കു ന്നത്. ഇത് സംബന്ധിച്ച റെയ്‌ഡുകളും അന്വേഷണവും സി ബി ഐ തുടരുകയാണ്.