CinemaKerala NewsLatest NewsPolitics
ഇത്തവണ തൃശൂര്‍ ഞാനെടുക്കുന്നില്ല,സുരേഷ് ഗോപിയുടെ നിലപാടിങ്ങനെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ താരം സിനിമാതിരക്കിലേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നില്‍ എം.പി. കൂടിയായ
സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി.ക്ക് താത്പര്യമുണ്ട്.
എന്നാല്‍ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മാര്‍ച്ച് അഞ്ചുമുതല്‍ അദ്ദേഹം കടക്കുമെന്നാണ് വിവരം.പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം. അങ്ങനെയെങ്കില്‍ അദ്ദേഹം മത്സരിക്കാനിടയില്ല.