Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

പുകയില ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നവർക്ക് ഇനി സർക്കാർ ജോലി കിട്ടില്ല.

റാഞ്ചി / പഠിച്ചിട്ട് മാത്രം കാര്യമില്ല, പുകയില ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നെങ്കിൽ ഇനി മുതൽ സർക്കാർ ജോലി കിട്ടില്ല. പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ സർക്കാർ ജോലി കൊടുക്കേണ്ടെന്നു ഝാർഖണ്ഡ് സർക്കാർ ആണ് തീരുമാനം എടുത്തിരിക്കുന്നത്.
പുതിയതായി ഝാർഖണ്ഡ് സർക്കാർ കൊണ്ടുവന്നിരിക്കുന്നു നിയമ പ്രകാരം സർക്കാർ ജോലിക്കായി അപേക്ഷിക്കുന്നവർ ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നൽകേണ്ടി വരും. പുതിയ നിയമം 2021 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അതിന് മുമ്പായി ജീവനക്കാർ സത്യവാങ്മൂലം നൽകണ മെന്നും ഝാർഖണ്ഡ് ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. നിലവിലുള്ള സർക്കാർ ജീവനക്കാർ അവരുടെ ഓഫീസുകളിൽ ആരും പുകയില വസ്‌തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു നൽകികൊണ്ടുള്ള സത്യവാങ്മൂലം നൽകാനും നിർദേശിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറി സുഖ്ദിയോ സിംഗിന്റെ നേതൃത്വത്തിൽ നടന്ന പുകയില നിയന്ത്രണ യോഗത്തി ലാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button