Kerala NewsLatest News
ടിഷ്യൂ പേപ്പറെന്ന് കരുതി പുറത്തേക്കെറിഞ്ഞത് മൂന്ന് പവന്‍ സ്വര്‍ണ്ണമാല സൂക്ഷിച്ചിരുന്ന പൊതി
മലപ്പുറം: കാര്‍ യാത്രക്കിടെ ടിഷ്യൂ പേപ്പറെന്ന് കരുതി പുറത്തേക്കെറിഞ്ഞത് സ്വര്‍ണ്ണമാലയുടെ പൊതി. യുവാവിന് നഷ്ടമായത് മൂന്ന് പവന്‍ വരുന്ന സ്വര്‍ണ്ണ മാല.
കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് ടിഷ്യൂ പേപ്പറാണെന്ന് കരുതി അബദ്ധത്തില്‍ പുറത്തേക്കെറിയുകയായിരുന്നു. എടപ്പാള്‍ കണ്ടനകത്താണ് സംഭവം നടന്നത്.
വിദേശത്ത് പോകാനായി ടിക്കറ്റ് എടുക്കാന്‍ പുറപ്പെട്ടതിനിടയിലായിരുന്നു സംഭവം. പണത്തിനായി സ്വര്‍ണ്ണ മാല പണയം വെക്കാനായി കരുതിയതായിരുന്നു.
ടിഷ്യൂ പേപ്പറെന്ന് കരുതി് കൈയിലുണ്ടായിരുന്ന പേപ്പര്‍ പൊതി പുറത്തേക്കറിയുകയായിരുന്നു. പിന്നീട് ഇത് തിരിച്ചറിഞ്ഞ ശേഷം സംഭവ സ്ഥലത്ത് തിരിച്ചെത്തി ഏറെനേരം തെരഞ്ഞെങ്കിലും മാല കണ്ടെത്താനായില്ല.