ഒരു വക്കീൽ ആണെന്ന് പറഞ്ഞു എന്തും ചെയ്യാമോ.

കോട്ടയം / ഞാനൊരു വക്കീൽ, കളിക്കല്ലേ എന്നോട്, കാറിലൊരു സ്റ്റിക്കർ, പരസ്യമായി മദ്യപാനം. കേസെടുക്കാതിരിക്കാൻ കഴിയുമോ പോലീസിന്. ഈ പോസ്റ്റ് വായിക്കുന്നവരൊക്കെ പറയണം ശരിയേത്, തെറ്റെന്ന്. ഞാനൊരു വക്കിലാണെന്നു പറഞ്ഞു പരസ്യമായി മദ്യപാനം നടത്തിയപ്പോൾ ഒരു എസ് ഐ ചോദിച്ചത് തെറ്റാണോ. രാമപുരത്ത് വനിത പൊലീസ് എസ്ഐയെയും പൊലീസുകാരെയും കയ്യേറ്റം ചെയ്ത യുവ അഭിഭാഷകനെ അറസ്റ്റ് ചെയ്യേണ്ടി വന്ന സാഹചര്യം ഇതാണ്. മരങ്ങാട് സ്വദേശി വിപിൻ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തു തൂക്കി ഉള്ളിൽ ഇട്ടത്. ഞായറാഴ്ച പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച വിപിനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയതോടെയായിരുന്നു വിപ്പിന്റെ നേതൃത്വത്തിൽ പൊലീസിൻറെ നേരെ ആക്രമണം ഉണ്ടായത്. കോട്ടയം∙ രാമപുരത്ത് വനിത പൊലീസ് എസ്ഐയെയും പൊലീസുകാരെയും കയ്യേറ്റം ചെയ്ത യുവ അഭിഭാഷകനെയും ഒടുവിൽ അറസ്റ്റ് ചെയ്തു. മരങ്ങാട് സ്വദേശി വിപിൻ ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച വിപിനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയതോടെയായിരുന്നു ആക്രമണം നടന്നത്.