വാത്സല്യം സിനിമയില്‍ മമ്മൂട്ടി വില്ലന്‍; ട്രോളുമായി റിമ കല്ലിങ്കൽ
മമ്മൂട്ടി നായകനായ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധയമായ സിനിമ ഏതെന്നു ചോദിച്ചാല്‍ മുന്‍പദ്ധിയില്‍ നില്‍ക്കുന്നതാണ് വാത്സല്യം സിനിമയും മേലേടത്ത് രാഘവന്‍നായര്‍ എന്ന മമ്മൂട്ടി കഥാപാത്രവും. ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വാത്സല്യം സിനിമയും അതിലെ മേലേടത്ത് രാഘവന്‍നായരുമാണ്.
കൊച്ചിന്‍ ഹനീഫ 1993ല്‍ സംവിധാനം ചെയ്ത ഈ സിനിമ 2021 ല്‍ ആയിരുന്നു ചിത്രീകരിച്ചതെങ്കില്‍ മേലേടത്ത് രാഘവന്‍ കഥയിലെ വില്ലനാകുമായിരുന്നു എന്ന രീതിയിലാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. സിനിമയില്‍ മമ്മൂട്ടി നായകനായും മമ്മൂട്ടിയുടെ അനിയന്‍ സിദ്ധിഖിന്റെ ഭാര്യയുടെ കഥാപാത്രം വില്ലത്തിയുമാണ്.
ഇപ്പോഴാണ് സിനിമ നിര്‍മ്മിക്കുന്നതെങ്കില്‍ പ്രമേയം തന്നെ മാറുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ട്രോള്‍ നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍ പങ്കുവച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണമാണ് സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്.
ഏത് തരത്തിലാണ് പ്രമേയത്തെ ഇത്തരത്തില്‍ തരംതിരിച്ചതെന്നാണ് ചിലരുടെ കമന്റ്. അതേസമയം അന്നും ഈ കഥാപാത്രത്തിന്റെ ഭാഗത്ത് തെറ്റുകാണുന്നില്ല എന്ന് വാദിക്കുന്നവരും ഉണ്ട്. ചേട്ടനെയും അനിയനെയും തമ്മില്‍ തെറ്റിക്കുന്ന കഥാപാത്രമാണോ ഇപ്പോള്‍ നായികയാവുന്നത് എന്നാണ് ചില കമന്റുകള്‍. റിമ അഭിനയിച്ച ചില സിനിമകള്‍ എടുത്തു പറഞ്ഞുകൊണ്ട് പ്രതികരിച്ചവരുമുണ്ട.