CrimeKerala NewsLatest News

വിദ്യാർത്ഥിയുടെ അമ്മയെ പീഡിപ്പിച്ച സംഭവം: അദ്ധ്യാപകർ കീഴടങ്ങി

ഉപജില്ല കലോത്സവത്തിനിടെ വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ച സംഭവത്തിൽ 2 അദ്ധ്യാപകർ കോടതിയിൽ കിഴടങ്ങി.കാരമൂല പനയങ്കണ്ടിവീട്ടിൽ ഷാജഹാൻ, പൂല്ലാളൂർ പാറന്നൂർ കാമ്പ്രവീട്ടിൽ ഷൈജൽ എന്നിവരാണ് കീഴടങ്ങിയത്.2019 ഒക്ടോബർ 30 നാണ് കേസിനാസ്പദമായ സംഭവം.തലക്കുളത്തൂരിൽ നടന്ന ചേവായൂർ സബ് ജില്ലാ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്ന് കാണിച്ചാണ് വിദ്യാർഥിയുടെ അമ്മ പരാതി നൽകിയത്.

അമ്മയുടെ പരാതിയിൽ എലത്തൂർ പോലീസ് അദ്ധ്യാപകർക്കെതിരെ കേസെടുത്തിരുന്നു.എന്നാൽ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച അധ്യാപകർ യൂട്യൂബ് വഴി അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് പരാതിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.തുടർന്ന് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദുചെയ്യുകയായിരുന്നു.എന്നാൽ
പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു.
ഇതിനിടെയാണ് അദ്ധ്യാപകർ കോടതിയിൽ കീഴടങ്ങിയത്.ഇവരെ ഹൈക്കോടതി റിമാൻഡ് ചെയ്തു.കുട്ടികൾക്കും എതിരേയുള്ള ഗുരുതരമായ കേസുകളുടെ അന്വേഷണച്ചുമതല വനിതാ പോലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചതിനെത്തുടർന്ന് വനിതാസെല്ലിന് കൈമാറിയ ആദ്യകേസാണിത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button