CinemaKerala NewsLatest NewsPolitics

ശ്രീനിവാസന്‍ പഴയ എബിവിപിക്കാരന്‍, ചാഞ്ചാട്ടക്കാരനെന്ന് പി ജയരാജന്‍

കണ്ണൂര്‍: നടന്‍ ശ്രീനിവാസന്‍ രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാളാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്‍, കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന ആളല്ലെന്നും ജയരാജന്‍ പരിഹസിച്ചു.

പില്‍കാലത്ത് ഇടതുപക്ഷ രാഷ്ട്രീയവുമായി സഹകരിച്ചിട്ടുള്ള ശ്രീനിവാസന്റെ അഭിനയത്തില്‍ തനിക്ക് നല്ല അഭിപ്രായമാണെന്നും ജയരാജന്‍ വ്യക്തമാക്കി.

ട്വന്റി20യേയും അദ്ദേഹം വിമര്‍ശിച്ചു. ട്വന്റി20യുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭനങ്ങള്‍ക്ക് വിധേയമാക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. ജനാധിപത്യം പണാധിപത്യമാകാത്ത ജനപക്ഷ വികസനമാണ് വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button