കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കുന്നത് ഗുണകരമല്ല; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി.
ന്യുഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി കോവിഡ് വാക്സിനുകളായ കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കാം ഐസിഎംആര്‍ വാദത്തിനെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി.
കോവിഡ് വ്യാപനം രാജ്യത്ത് കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിച്ച് വാക്സിനേഷന്‍ നടത്തുന്നത് ഫലപ്രദമാണെന്നും ഐസിഎംആര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിനെ തിരുത്തുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി.വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഒരേ വാക്‌സിനുപയോഗിച്ച് തന്നെ രണ്ട് ഡോസും സ്വീകരിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും കൊവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി സിറസ് പൂനവാല പറഞ്ഞു.
രണ്ട് ഡോസ് ഇടകലര്‍ത്തി ഉപയോഗിക്കുന്നവരില്‍ വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം പഴിച്ചാരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം
കോവിഡ് പ്രതിരോധത്തിനായി രാജ്യം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ കോവിഡ് പ്രതിരോധം സാധ്യമാകുമെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കിയത്.