ന്യൂഡല്‍ഹി: അസം മിസോറം അതിര്‍ത്തി പ്രശ്‌നം രൂക്ഷമാക്കുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലേയും ജനത ദുരിതം അനുഭവിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.
അതിര്‍ത്തിയില്‍ പ്രശ്‌നം തുടരുന്നതിനാല്‍ അവശ്യ മരുന്നുകള്‍ പോലും സംസ്ഥാനങ്ങളില്‍ എത്തുന്നില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരം ഇരു സംസ്ഥാനങ്ങളും ചര്‍ച്ചയ്ക്ക് തയ്യാറാകുകയും സന്ധിയില്‍ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് അസം-മിസോറം സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാത തുറന്നെങ്കിലും ഗതാഗതം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇരു സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക ക്ഷാമം അനുഭവിക്കുകയാണ്. ഇതേ തുടര്‍ന്ന് മിസോറം ഇന്ധനനിയന്ത്രണം ഏര്‍പ്പെടുത്തുകയും പമ്പുകളുടെ പ്രവര്‍ത്തി സമയത്തിലും നിയന്ത്രണം വരുത്തി.
ഇതിനിടയിലാണ് മിസോറമിലേക്ക് പോകുകയായിരുന്ന 4 ട്രക്കുകള്‍ അസമില്‍ വച്ച് കവര്‍ച്ച ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ എതിര്‍പ്പ് ശക്തമാകുകയാണെങ്കില്‍ കോവിഡ് മരണങ്ങള്‍ കൂടാന്‍ സാ്ധ്യതകള്‍ ഏറെയാണെന്നാണ് മിസോറം ആരോഗ്യമന്ത്രി ഡോ. ലാല്‍തങ് ലിയാന പറഞ്ഞു.