CovidKerala NewsLatest News
സംസ്‌കാരത്തിന് പിപിഇ കിറ്റ് ധരിച്ച് റോജി എം ജോണ്‍ എംഎല്‍എയും , കോവിഡ് ബാധിച്ച് മുന്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മരിച്ചു
അങ്കമാലി:കോവിഡ് ബാധിച്ചു മരിച്ച അങ്കമാലി മുന്‍ നഗരസഭാ ചെയര്‍പഴ്‌സന്റെ സംസ്‌കാരത്തിന് പിപിഇ കിറ്റ് ധരിച്ച് പങ്കെടുത്ത് എംഎല്‍എ റോജി.എം.ജോണും.
തന്റെ ആദ്യ തിരഞ്ഞെടുപ്പിന് വോട്ടുതേടി ഇറങ്ങിയത് ഇവരുടെ അനുഗ്രഹം തേടിയ ശേഷമായിരുന്നെന്നും ആ ആത്മബന്ധമാണ് ഇതിനു പ്രേരണ നല്‍കിയതെന്നും റോജി.എം.ജോണ്‍ പറഞ്ഞു.
95കാരിയായ പഞ്ഞിക്കാരന്‍ താണ്ടു ശനിയാഴ്ചയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കാ ദേവാലയത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. പരേതയുടെ വീടുമുതല്‍ സംസ്‌കാരം അവസാനിക്കുംവരെ കുടുംബാംഗങ്ങള്‍ക്കൊപ്പം പിപിഇ കിറ്റ് ധരിച്ച് എംഎല്‍എയും പങ്കെടുത്തു.