Latest NewsNationalNewsSportsUncategorized

കൊറോണയിൽ വലയുന്ന ഇന്ത്യക്ക് സച്ചിന്റെ സഹായം; മിഷൻ ഓക്‌സിജനിലേക്ക്‌ ഒരു കോടി രൂപ

മുംബൈ: ഇന്ത്യയിൽ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും. ‘മിഷൻ ഓക്‌സിജൻ’ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്താണ് സച്ചിൻ മാതൃകയായത്.

കൊറോണ ആശുപത്രികളിലേക്ക് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക. കൊറോണയ്ക്കെതിരെ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ സച്ചിൻ പറയുന്നു.

നേരത്തെ കൊറോണ മുക്തരായവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് അഭ്യർഥിച്ച് സച്ചിൻ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്ലാസ്മ ദാനം ചെയ്യുക എന്നതാണ് സമൂഹത്തിനായി ഇപ്പോൾ ചെയ്യാൻ കഴിയുന്ന വലിയ സേവനമെന്നും കൊറോണ ചികിത്സയിലായിരുന്ന കാലയളവിൽ ആരാധകർ നൽകിയ പിന്തുണ മറക്കാനാവില്ലെന്നും സച്ചിൻ വീഡിയോയിൽ പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button