Editor's ChoiceHealthLatest NewsLocal NewsNationalNewsTech
സ്വന്തം ഹൃദയം കൈകളിൽ പേറി നടക്കുന്ന സാൽവ ഹുസൈൻ.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രാധാന്യം ഏറിയ അവയവമാണ് ഹൃദയം. അതില്ലാതെ ജീവിക്കുക എന്നൊന്ന് നമ്മൾ കേട്ടിട്ട് പോലും ഉണ്ടാകില്ല. അവിശ്വസനീയം എന്നു കേൾക്കുമ്പോൾ തോന്നുന്ന ഒന്നാണിത്. സ്വന്തം ഹൃദയവും കൈകളിൽ പേറി നടക്കുന്ന ഒരാളുണ്ട്.
39 കാരിയായ ബ്രിട്ടീഷ് വനിത, സാൽവ ഹുസൈൻ. ഡോക്ടർമാർ നൽകിയ കൃത്രിമഹൃദയം ബാഗിൽ ആക്കി കയ്യിലും തോളിലുമായി അവർ ചുമക്കുന്നു. ഏഴു കിലോയോളം ഭാരമുള്ള ബാഗിൽ മോട്ടോർ ബാറ്ററി പമ്പ് എന്നിവയുണ്ട്. പമ്പ് ചെയ്യുന്ന രക്തം ശരീരത്തിൽ എത്തിക്കാനുള്ള ട്യൂബുകളും ഘടിപ്പിച്ചിരിക്കുന്നു. ലോകത്ത് അപൂർവ്വവും ബ്രിട്ടനിലെ ഏക സംഭവവും ആണിത്.
വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണ് സാൽവ.
