കഴിവുറ്റ പ്രധാനമന്ത്രിയുടെ കുറവ് രാജ്യം മനസിലാക്കുന്നു. മൻമോഹൻ സിംഗിന് പിറന്നാളാശംസകളുമായി രാഹുൽഗാന്ധി

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ജന്മദിന ആശംസയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.രാജ്യത്ത് കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന് പിറന്നാളാംശസകൾ നേർന്നുകൊണ്ടായിരുന്നു രാഹുലിൻറെ ഈ പരാമർശം.
“മൻമോഹൻ സിംഗിനെ പോലെയൊരു പ്രധാനമന്ത്രിയുടെ കുറവ് ഇന്ത്യ മനസിലാക്കുന്നു. അദ്ദേഹത്തിൻറെ സത്യസന്ധത, മര്യാദ, ആത്മസമർപ്പണം എല്ലാം നമുക്കെല്ലാവർക്കും പ്രചോദനമാണ്”, രാഹുൽ ട്വീറ്റ് ചെയ്തു.
ഓരോ ഇന്ത്യക്കാരൻറെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവർത്തിച്ചയാളാണ് മൻമോഹൻ സിംഗ് എന്ന് കോൺഗ്രസ് പാർട്ടി ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു.
“അർപ്പണബോധമുള്ള നേതാവിൻറെ ലക്ഷ്യം സമൂഹത്തെ ബാധിക്കുന്ന ഏറ്റവും മോശമായ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നതാണ്. അത്തരം തിന്മകളെ രാജ്യത്ത് നിന്ന് മായ്ച്ചുകളയുക എന്നതാണ് നേതാവിൻറെ പ്രധാനലക്ഷ്യം. ഓരോ ഇന്ത്യൻ പൗരൻറെയും ക്ഷേമത്തിനായി പ്രവർത്തിച്ച മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻറെ അർപ്പണബോധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് പിറന്നാളാശംസകൾ നേരുന്നു”, കോൺഗ്രസ് പാർട്ടി ട്വീറ്റ് ചെയ്തു.