CinemaLatest NewsMovieUncategorized

താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല: നിലപാടുകൾ തുറന്ന് പറഞ്ഞ് നടി ഫറ ഷിബില

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഫറ ഷിബില. തന്റെ അഭിപ്രായങ്ങൾ ഏതൊരു വേദിയിലും തുറന്നു പറയുന്ന താരമിപ്പോൾ പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല എന്നാണ് അത്. പലപ്പോഴും ആളുകൾ തന്റെ അഭിപ്രായങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും, എന്നാൽ ഈ കാര്യത്തിൽ തനിക്ക് യാതൊരു ഒരു പ്രശ്നവും ഇല്ലെന്നുമാണ് നടിയുടെ നിലപാട്. കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ മാത്രം ശ്രദ്ധേയയായി മാറിയ താരം, ഇതിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഭർത്താവ് വിജിത് ഹിന്ദു മത വിശ്വാസിയാണ്. മതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ നടി വെളിപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്

“എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഒരിക്കലും ജോലിയെ ബാധിക്കുന്നതല്ല. ഞാൻ ശക്തമായി വിശ്വസിക്കുന്ന വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങൾ മാത്രമാണ് ഞാൻ പറയാറുള്ളത്. അത്രയേറെ ബാധിയ്ക്കുന്ന ചില പ്രത്യേക വിഷയങ്ങളിൽ എനിക്ക് മൗനം പാലിക്കാൻ കഴിയില്ല.പരമ്ബരാഗത മുസ്ലിം കുടുംബത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപേ മാറി പോയ ആളാണ് ഞാൻ.

ഇപ്പോൾ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. അത് ശബരിമല വിഷയത്തിന്റെ കാര്യത്തിൽ ആയാലും, ലൗ ജിഹാദിന്റെ കാര്യത്തിൽ ആയാലും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റും ചെയ്യുന്ന ഒരുപാട് കാര്യങ്ങളെ കുറിച്ച്‌ സംസാരിക്കാനുണ്ട്, പ്രതികരിക്കാനുണ്ട്. അതിനിടയിലാണ് ദൈവത്തെ പ്രതിരോധിച്ചുകൊണ്ടുള്ള ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ആളുകൾ ഊർജ്ജം കളയുന്നത്. എന്റെ ഭർത്താവ് വിജിത് ഹിന്ദു ആണ്. മത ചിന്തകളിൽ അദ്ദേഹവും വളരെ ലിബറലാണ് “

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button