Kerala NewsLatest NewsNews
തൃശൂര്‍ പൂരം: ഇന്നു വീണ്ടും ചര്‍ച്ച; ദേവസ്വങ്ങളുടെയും യോഗം
തൃശൂര്‍: പൂരം നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം. ഇന്ന് രാവിലെ പത്തു മണിക്കാണ് യോഗം.
ജില്ലാ കലക്ടറും കമ്മിഷണറും ദേവസ്വം ഭാരവാഹികളും ഓണ്‍ലൈന്‍ മുഖേന യോഗത്തില്‍ പങ്കെടുക്കും. കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിച്ചത്. ദേവസ്വങ്ങളും പൂരം നടത്തിപ്പ് ആലോചിക്കാന്‍ ഇന്ന് യോഗം ചേരുന്നുണ്ട്.
കേരളത്തില്‍ ഇന്നലെ പതിമൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തു.