മലയാളികളുടെ വോട്ടും എനിക്ക് കിട്ടും,കാരണം തുറന്ന് പറഞ്ഞ് കമല്‍ഹാസന്‍

കോയമ്പത്തൂര്‍ : മലയാളി വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് നടനും മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥിയുമായ കമല്‍ ഹാസന്‍ .കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് നടന്‍ കടുത്ത പോരാട്ടത്തിനിറങ്ങുന്നത് .ലോകത്തെവിടെയായാലും മലയാളികള്‍ അവരിലൊരാളായാണ് തന്നെ കാണുന്നതെന്നും ആ സ്നേഹം കോയമ്ബത്തൂരിലും വോട്ടായി ലഭിക്കുമെന്നും കമലഹാസന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു .
‘ഞാന്‍ ജനിച്ചതും ജീവിക്കുന്നതും ഒക്കെ കേരളത്തിനുപുറത്താണ്. പക്ഷെ, മലയാളികള്‍ എന്നെ ഒരു മലയാളിയായാണ് കാണുന്നത്. എപ്പോഴും അവര്‍ക്കെന്നോട് ഒരു പ്രത്യേക സ്നേഹമുണ്ട്.
ആ സ്നേഹം കോയമ്ബത്തൂരിലെ മലയാളി വോട്ടര്‍മാരില്‍നിന്നും പ്രതീക്ഷിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു .
കമലഹാസന്റെ സ്ഥാനാര്‍ഥിത്വത്തോടെ കോയമ്ബത്തൂര്‍ സൗത്ത് താര സാന്നിധ്യ നിറവിലാണ് .തികഞ്ഞ വിജയപ്രതീക്ഷയിലാണ് കമല്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. സൗത്ത് മണ്ഡലത്തില്‍ നിര്‍ണായകമായ മലയാളിവോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് അദ്ദേഹം.