സംസ്ഥാനം പെട്രോളിന്റെ വില കുറയ്ക്കില്ല: ധനമന്ത്രി
തിരുവനന്തപുരം: പെട്രോളിന് സംസ്ഥാന നികുതിയില്‍ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ധന നികുതിയില്‍ നിന്നുള്ള വരുമാനം വച്ചാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കമുള്ള ചിലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്നും കേരളം ആറ് വര്‍ഷത്തിനിടെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടിയ നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നതെന്നാണ് ബാലഗോപാല്‍ പറയുന്നത്.
കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. ഇപ്പോള്‍ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് വില കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാന വാറ്റ് പെട്രോള്‍ വിലയില്‍ 26 രൂപയ്ക്ക് മുകളിലുണ്ട്. ആനുപാതികമായ വര്‍ധനവ് ഇന്ധന വില വര്‍ധിപ്പിച്ചപ്പോഴെല്ലാം ഇതിലുണ്ടായിരുന്നു. ഇതില്‍ ആനുപാതികമായ കുറവ് ഇപ്പോള്‍ കേന്ദ്രം വില കുറച്ചതോടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന നിലപാടിലാണ് ധനമന്ത്രി.