താജ്മഹലിന്റെ പേര് രാംമഹല്‍ അല്ലെങ്കില്‍ ശിവമഹല്‍ എന്നാക്കണം: ബിജെപി എംഎല്‍എ

ലക്നോ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. താജ്മഹലിന്റെ പേര് “രാംമഹല്‍’ അല്ലെങ്കില്‍ “ശിവമഹല്‍’ എന്നാക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം.
താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യയുടെ സംസ്കാരം നശിപ്പിക്കുന്നതിനായി ഒരു വിഭാഗം ആള്ക്കാര് ശിവക്ഷേത്രം ഇല്ലാതാക്കി താജ്മഹല്‍ പണിയുകയായിരുന്നുവെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
യോഗി ആദിത്യനാഥ് ഛത്രപതി ശിവജിയുടെ പിന്‍ഗാമിയാണ്. ഒരുകാലത്ത് മുസ്ലിം അധിനിവേശക്കാര്‍ ഇന്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും ഉപയോഗിച്ചു. എന്നാല്‍ ഇതെല്ലാം യോഗിയുടെ ഭരണത്തിലെ ഉത്തര്‍പ്രദേശിന്റെ സുവര്‍ണ കാലഘട്ടത്തില്‍ മാറുമെന്നും എംഎല്‍എ പറഞ്ഞു.