Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

സി.എം.രവീന്ദ്രന്റെ ചോദ്യം ചെയ്യൽ ആരോഗ്യ വകുപ്പിന്റെ ഇടപെടലിലൂടെ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

പീരുമേട് / മുഖ്യമന്ത്രിയുടെ അഡീഷനൽ സെക്രട്ടറി സി.എം.രവീന്ദ്ര ന്റെ ചോദ്യം ചെയ്യൽ ആരോഗ്യ വകുപ്പിന്റെ ഇടപെടലിലൂടെ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണ ഏജൻസികൾക്ക് മുന്നിൽ രവീന്ദ്രൻ എത്തിയാൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പുറത്തുവരുമെന്ന് അറിയാവുന്നത് കൊണ്ടാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് തടസം നിൽക്കുന്നതെന്നും, എം.ശിവശങ്കറിന്റെ കാര്യത്തിലും ആരോഗ്യവകുപ്പിന്റെ ഇടപെടലുകളുണ്ടായിട്ടു ണ്ടെന്നും സുരേന്ദ്രൻ പീരുമേട്ടിൽ പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ അറിവോടെയാണോ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന സംശയമുണ്ട്.
കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളജുകളെ വരെ ഉപയോഗപ്പെടുത്തുകയാണ്. സി.എം.രവീന്ദ്രന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് ആർക്കും അറിയില്ല. എന്തുകൊ ണ്ട് ഒപ്പമുള്ളവർ ക്വറന്റീനിൽ പോയില്ല എന്നതിനും ഇതുവരെ ഉത്തരമില്ല. മുഖ്യമന്ത്രിയെ കുറിച്ച് അന്ന് ബിജെപി പറഞ്ഞത് ഇന്ന് സിപിഎം ഉന്നത നേതാക്കൾക്കും ബോധ്യമായി വരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയെ കുറിച്ച് സംശയം പൊതുസമൂഹത്തിനും മാധ്യമ ങ്ങൾക്കും മാത്രമല്ല സിപിഎമ്മിന് അകത്തും ഉണ്ടായിരി ക്കുകയാണ്. സ്വന്തം പാർട്ടിക്ക് അകത്ത് പോലും വിശ്വാസ്യത നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുകയുണ്ടായി.

നിയമലംഘനങ്ങൾക്ക് പിണറായി വിജയൻ കൂട്ടുനിൽക്കുകയാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട ശിവശങ്കറിന്റെയും രവീന്ദ്രന്റെയും ഇടപെടലുകൾ പരിശോധിക്കുകയും, അന്വേഷിക്കുകയും വേണം. രവീന്ദ്രൻ സമ്പാദിച്ച സ്വത്തുക്കളെല്ലാം അയാളുടെ തന്നെയാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായ അദ്ദേഹം ആരുടെ ബെനാമിയാണെന്ന് ജനങ്ങളെ അറിയിക്കണം. ഇടുക്കിയിലെ ഭൂമി പ്രശ്നം പരിഹരിക്കാതെ ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കു കയാണ് യുഡിഎഫും എൽഡിഫും ചെയ്യുന്നത്. സുരേന്ദ്രൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button