ഇന്ത്യയിൽ കൊവിഡ് മരണം ഒന്നേകാൽ ലക്ഷത്തിലേക്ക്.

ന്യൂഡൽഹി /ഇന്ത്യയിൽ കൊവിഡ് മരണം ഒന്നേകാൽ ലക്ഷത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുപ്രകാരം ഇതുവരെ രാജ്യത്തു മരിച്ചത് 1,24,985 പേർ ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 670 മരണം കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതർ 84,11,724 ആയി. അവസാന ദിവസം 47,638 പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത് . ഇതുവരെ 77.65 ലക്ഷം പേരാണ് രോഗവിമുക്തർ ആയത്. 92.32 ശതമാനമാണ് റിക്കവറി നിരക്ക്. മരണ നിരക്ക് 1.49 ശതമാനത്തിൽ തുടരുന്നു.
തുടർച്ചയായി എട്ടാം ദിവസവും ആക്റ്റിവ് കേസുകൾ ആറു ലക്ഷത്തിൽ താഴെയാണ്. 5,20,773 പേരാണ് ഇപ്പോൾ ചികിത്സയി ലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂ റിൽ12.20 ലക്ഷം സാംപിളുകൾ പരിശോധിച്ചു. പുതുതായി കണക്കുകളിൽ രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങളിൽ 256ഉം മഹാരാഷ്ട്രയിലാണ്. ഡൽഹിയിൽ 66, പശ്ചിമ ബംഗാളിൽ 54, ഛത്തിസ്ഗഡിൽ 44, കർണാടകയിൽ 31, തമിഴ്നാട്ടിൽ 28, ഉത്തർപ്രദേശിൽ 27, കേരളത്തിൽ 26 എന്നിങ്ങനെയാണ് ഒടുവിലത്തെ മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ കൊവിഡ് മരണം ഇതുവരെ 44,804 ആയി. കർണാടകയിൽ 11,312, തമിഴ്നാട്ടിൽ 11,272, യുപിയിൽ 7,131, പശ്ചിമ ബംഗാളിൽ 7,122, ഡൽഹിയിൽ 6,769, ആന്ധ്രയിൽ 6,757, പഞ്ചാബിൽ 4,281, ഗുജറാത്തിൽ 3,744 എന്നിങ്ങ നെയാണ് വിവിധ സംസ്ഥാനങ്ങളിലെ മൊത്തം മരണ വിവരം.