Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics

കോട്ടയം, കളമശേരി, പരവൂര്‍ നഗരസഭകളിൽ യുഡിഎഫിനെ ഭാഗ്യം തുണച്ചു, 86 നഗര സഭകളിൽ ചെയർപഴ്സൻമാരായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്.

തിരുവനന്തപുരം / ഇടത്-വലത് മുന്നണികള്‍ക്ക് തുല്യ അംഗബലം ആയിരുന്ന സംസ്ഥാനത്തെ മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ചു. കോട്ടയം, കളമശേരി, പരവൂര്‍ നഗരസഭകളിലാണ് യുഡിഎഫിനെ ഭാഗ്യം തുണയേകിയത്. സംസ്ഥാനത്തെ 86 നഗര സഭകളിൽ ചെയർപഴ്സൻമാരായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്.

ആലപ്പുഴയിലെ മാവേലിക്കര നഗരസഭയിൽ വിമതനായി മത്സരിച്ചു ജയിച്ച സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി കെ.വി. ശ്രീകുമാർ യുഡിഎഫ് പിന്തുണയോടെ നഗരസഭാധ്യക്ഷന്റെ കസേര സ്വന്തമാക്കി. ആലപ്പുഴയിലെ ഹരിപ്പാട് നഗരസഭയിൽ യുഡിഎഫിലെ കെ.എം.രാജു അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിലെ ചേർത്തല നഗരസഭയിൽ എൽഡിഎഫിലെ ഷേർലി ഭാർഗവൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിലെ ചെങ്ങന്നൂര്‍ നഗരസഭയിൽ യുഡിഎഫിലെ മറിയാമ്മ ജോൺ ഫിലിപ്പ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ടയിലെ തിരുവല്ല നഗരസഭ യുഡിഎഫിന് ലഭിച്ചു. കോൺഗ്രസിലെ ബിന്ദു ജയകുമാർ രണ്ടാം ഘട്ട വോട്ടെടുപ്പിൽ നഗരസഭാധ്യക്ഷയായി. പത്തനംതിട്ടയിലെ നഗരസഭയിൽ സിപിഎമ്മിലെ ടി.സക്കീർ ഹുസൈൻ ചെയർമാനായി. പത്തനംതിട്ടയിലെ പന്തളം നഗരസഭയിൽ ബിജെപിയിലെ സുശീല സന്തോഷ് ചെയർപഴ്സൺ ആയി. പത്തനംതിട്ടയിലെ അടൂർ നഗരസഭയിൽ സിപിഎമ്മിലെ ഡി. സജി ചെയർമാനായി.

കൊല്ലം ജില്ലയിലെ പരവൂർ നഗരസഭയിൽ നറുക്കെടുപ്പിലൂടെ ഭരണം കോൺഗ്രസിന് ലഭിച്ചു. കോൺഗ്രസിലെ പി. ശ്രീജ ചെയർപഴ്സൻ ആയി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നഗരസഭയിൽ സിപിഎമ്മിലെ കോട്ടയിൽ രാജു ചെയർമാൻ ആയി. കൊല്ലം ജില്ലയിലെ പുനലൂരിൽ സിപിഎമ്മിലെ നിമ്മി എബ്രഹാം ചെയർമാൻ ആയി. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കേരള കോൺഗ്രസ്-ബിയിലെ എ. ഷാജു ചെയർമാനായി.

കോട്ടയം നഗരസഭയിൽ നറുക്കെടുപ്പിലൂടെ യുഡിഎഫിന്റെ ബിൻസി സെബാസ്റ്റ്യൻ ചെയർപഴ്സൻ ആയി. കോട്ടയം പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) പ്രതിനിധി ആന്റോ പടിഞ്ഞാറേക്കര ചെയർമാനായി. കോട്ടയം ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിലെ സുഹ്റ അബ്ദുൽ ഖാദർ ചെയർപഴ്സൻ ആയി. കോട്ടയം ഏറ്റുമാനൂർ നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ ലൗലി ജോർജിനെ തിരഞ്ഞെടുത്തു. കോട്ടയം ചങ്ങനാശേരി നഗരസഭയിൽ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച സന്ധ്യാ മനോജ് യുഡിഎഫ് പിന്തുണയോടെ ചെയർപഴ്നനായി.

ഇടുക്കി തൊടുപുഴ നഗരസഭയിൽ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ സനീഷ് ജോർജ് നഗരസഭാധ്യക്ഷനായി.
ഇടുക്കി കട്ടപ്പന നഗരസഭയിൽ യുഡിഎഫിന്റെ ബീന ജോബി അധ്യക്ഷയായി. എറണാകുളം കളമശേരി നഗരസഭയിൽ യുഡിഎഫിലെ സീമ കണ്ണൻ നറുക്കെടുപ്പിലൂടെ ചെയർമാനായി. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കോൺഗ്രസിലെ ടി.എം.സക്കീർ ചെയർമാനായി.തൃശൂർ ജില്ലയിലെ ഗുരുവായൂർ എൽഡിഎഫിലെ എം. കൃഷ്ണദാസ് നഗരസഭചെയർമാനായി.തൃശൂർ ജില്ലയിലെ ചാവക്കാട് എൽഡിഎഫിലെ ഷീജ പ്രശാന്ത് നഗരസഭ ചെയർപഴ്സനായി.തൃശൂർ ജില്ലയിലെ കുന്നംകുളം എൽഡിഎഫിലെ സീത രവീന്ദ്രൻ നഗരസഭ ചെയർപഴ്സനായി. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എൽഡിഎഫിലെ എം.യു. ഷിനിജ നഗരസഭ ചെയർപഴ്സനായി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സിപിഎം അംഗം കെ. ജാനകീദേവിയെ നഗരസഭാ ചെയർപഴ്സനായി.മലപ്പുറം ജില്ലയിൽ ത്രിശങ്കുവിലായിരുന്ന തിരൂർ നഗരസഭയിൽ മുസ്‌ലിം ലീഗിലെ എ.പി.നസീമ അധ്യക്ഷയായി. മലപ്പുറത്ത് എൽഡിഎഫിന് ഭൂരിപക്ഷമുള്ള പെരിന്തൽമണ്ണയിൽ സിപിഎമ്മിലെ പി.ഷാജി അധ്യക്ഷനായി. കോഴിക്കോട് മുക്കം നഗരസഭയിൽ പി.ടി.ബാബു(എൽഡിഎഫ്) അധ്യക്ഷനായി. ലീഗ് വിമതൻ എൽഡിഎഫിനു വോട്ട് ചെയ്തു. കോഴിക്കോട് കൊയിലാണ്ടിയിൽ എൽഡിഎഫിലെ സുധ കിഴക്കേപ്പാട് ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് വടകരയിൽ കെ.പി.ബിന്ദു(എൽഡിഎഫ്) നഗരസഭ ചെയർപഴ്സനായി. കോഴിക്കോട് പയ്യോളിയിൽ ഷഫീഖ് വടക്കയിൽ(യുഡിഎഫ്) നഗരസഭ ചെയർമാനായി. കോഴിക്കോട് രാമനാട്ടുകരയിൽ ബുഷറ റഫീഖ്(യുഡിഎഫ്) നഗരസഭ ചെയർപഴ്സനായി കോഴിക്കോട് കൊടുവള്ളിയിൽ വി.അബ്ദു(യുഡിഎഫ്) നഗരസഭ ചെയർമാനായി. കോഴിക്കോട് ഫറോക്ക്–എൻ.സി.അബ്ദുൽ റസാഖ്(യുഡിഎഫ്) നഗരസഭ ചെയർമാനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button