Cinema

പ്രണയമില്ലാതെ ജീവിക്കാന്‍ പറ്റില്ല ; മോഹന്‍ലാല്‍

മലയാളത്തില്‍ പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ചും കരിയറില്‍ തിളങ്ങിയ താരമാണ് മോഹന്‍ലാല്‍. നാല്‍പത് വര്‍ഷം പിന്നിട്ട അഭിനയ ജീവിതത്തില്‍ റൊമാന്റിക്ക് ചിത്രങ്ങളും ലാലേട്ടന്റെതായി ഇറങ്ങിയിട്ടുണ്ട്. പ്രണയ നായകനായുളള നടന്റെ അഭിനയ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലുളള സിനിമകള്‍ മോളിവുഡിലെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ഹിറ്റുകളില്‍ ഒന്നായി മാറി. ഇത്തരം സിനിമകളിലെ മോഹന്‍ലാല്‍ പറഞ്ഞ റൊമാന്റിക്ക് ഡയലോഗുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ന്റെ ജീവിതത്തില്‍ പ്രണയത്തിന്റെ പ്രാധാന്യം പറഞ്ഞിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പ്രണയമില്ലാതെ ജീവിക്കാനാവില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലെ നടന്റെ വാക്കുകളില്‍ നിന്നും

“പ്രണയമില്ലാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സ്‌കൂള്‍ കാലഘട്ടങ്ങളിലൊക്കെ പലരോടും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും പ്രണയമായിരുന്നില്ലെന്ന് ഞാന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു.
കാണുന്ന എല്ലാ കുട്ടികളോടും ഇപ്പോഴും എനിക്ക് പ്രണയമാണ്. കോളജ് കാലഘട്ടം തുടങ്ങിയപ്പോഴേക്കും, സിനിമയില്‍ വന്നതിനാല്‍ പ്രണയിക്കാന്‍ സമയം കിട്ടിയില്ലെന്നതാണ് വാസ്തവം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button