keralaLatest NewsNews

സ്വർണവിലയിൽ ഇന്നും കുതിപ്പ് ; പവന് 440 രൂപ കൂടി

വര്‍ഷാവസാനത്തോടുകൂടി സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ വർദ്ധനവ് . ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 84,240 രൂപയാണ്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില 80,000 പിന്നിട്ടത്.

സ്വര്‍ണ്ണത്തിൻ്റെ വില ദിവസം കൂടുന്തോറും കൂടുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണം ഒരു നിക്ഷേപമായി കാണുന്നതിനാല്‍ വില കൂടിയാലും എല്ലാവരും വാങ്ങാറുണ്ട്. വര്‍ഷാവസാനത്തോടുകൂടി സ്വര്‍ണ്ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button