CovidHealthKerala NewsLatest NewsLocal News

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി, ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്ക് കോവിഡ്.

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. മാവേലിക്കര വെട്ടിയാർ സ്വാദേശിനി ദേവികക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ ഇൻക്വസ്റ്റ് നടപടികൾ നടത്തിയ മാന്നാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ദേവികയുടെ ഭർത്താവ് പന്തളം കുരമ്പാല ഉനംകോട്ടുവിളയിൽ ജിതിന്​ (30) രോഗമുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ദേവികക്ക്​ എവിടെനിന്നാണ്​ രോഗം ബാധിച്ചതെന്ന കാര്യം അറിവായിട്ടില്ല. ചൊവ്വാഴ്​ചയാണ്​ രണ്ടുപേരെയും കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്.
ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മെയ് ആറിനായിരുന്നു നടന്നിരുന്നത്. രണ്ടുമാസം ഗർഭിണിയായ ദേവികാദാസിൻറെ മൃതദേഹം തറയിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. സാരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിശേഷം ജിതിൻ ജേക്കബ് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേ വഴി കമ്മ്യൂണിറ്റി ഹാളിനു സമീപമുള്ള വീട്ടിൽ ഇരുവരും വാടകക്ക് താമസിച്ചുവരുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button