Kerala NewsLatest NewsNewsPolitics
ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇടതുപക്ഷത്തിനു ലഭിച്ചേനെ: കോടിയേരി
കണ്ണൂര്‍: ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നുവെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നുവെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വിഭാഗം ജനതയ്ക്കും സുരക്ഷ നല്‍കിയ സര്‍ക്കാരാണിത്.
വലിയ ആവേശമാണ് ഇത്തവണ കാണുന്നത്. വിശ്വാസികള്‍ കൂട്ടമായി വന്ന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ വികസനം നടന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. അടുത്ത മാസം രണ്ടാം തിയ്യതി ഫലം വരുമ്ബോള്‍ നൂറിലധികം സീറ്റുകളില്‍ ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായോ ജമാഅത്ത് ഇസ്ലാമിയുമായോ ഇടത് പക്ഷത്തിന് ധാരണയോ നീക്കുപോക്കോ ഇല്ല’. വര്‍ഗീയ ശക്തികള്‍ക്ക് എതിരെ മതനിരപേക്ഷ ശക്തിയാണ് ഇടതുപക്ഷമെന്നും കോടിയേരി കൂട്ടിച്ചേത്തു.