ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർ കോവിഡ് ചികിത്സ ചെയ്യേണ്ടെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി / കോവിഡ് ചികിത്സക്ക് മരുന്നും, നിർദേശങ്ങളും നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുവാദമില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടുള്ളതാണ് സുപ്രീം കോടതി വിധി. എന്നാൽ കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രതിരോധശേഷി മനുഷ്യനിൽ വർധിപ്പിക്കാനുള്ള മരുന്നുകൾ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുവാദം നൽകിയുള്ള കേന്ദ്രനിർദേശം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റിൽ കേരള ഹൈക്കോടതി വിധിക്കെതിരെ ഡോ.എകെബി സദ്ഭാവന മിഷൻ സ്കൂൾ ഓഫ് ഹോമിയോ ഫാർമസിയാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് അശോക് ഭൂഷൺ, സുഭാഷ് റെഡ്ഡി, എം.ആർ.ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഹർജി തള്ളുകയാണ് ഉണ്ടായത്. രാജ്യത്ത് 99 ലക്ഷത്തിലേറേ പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഗുരുതരമല്ലാത്ത രോഗികൾക്കും രോഗലക്ഷണമുള്ളവർക്കും ആയുർവേദ മരുന്നുകൾ ഉപയോഗിക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒക്ടോബറിലെ തീരുമാനം വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത് വന്നിരുന്നു. അതേസമയം, രാജ്യത്ത് കോവിഡ് ബാധ പിടിച്ചു നിർത്തുന്നതിൽ ആയുഷ്, ഹോമിയോപ്പതി പ്രതിരോധ വാക്സിനുകൾ ഏറെ ഗുണകരമായി യാഥാർഥ്യം തള്ളിക്കളയാനാവില്ല.