ന്യൂഡല്‍ഹി: താലിബാന്‍ അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ട്സിന്റെ വില കൂടുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുമായുള്ള കയറ്റിറക്കുമതി താലിബാന്‍ നിര്‍ത്തിയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ട്സിന്റെ വില ഉയര്‍ന്നിരിക്കുന്നത്. രാജ്യത്ത് ഡ്രൈ ഫ്രൂട്ട്സിന്റെ ലഭ്യതയില്‍ കുറവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടിയിരിക്കുന്നത്.
രാജ്യത്തേക്ക് 85ശതമാനവും ഡ്രൈ ഫ്രൂട്ട്‌സ് എത്തുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. അതിനാല്‍ താലിബാന് കയറ്റിറക്കുമതിയില്‍ നിയന്ത്രണം വച്ചിരിക്കുന്നു.
ഈ സാഹചര്യത്തില്‍ നിലവില്‍ സ്റ്റോക്കുള്ള ഡ്രൈ ഫ്രൂട്ട്സിന്റെ വില ഗണ്യമായി ഉയരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ വ്യാപാരം പുനരാരംഭിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടാന്‍ പോകുന്നത്