പ്രശസ്ത മലയാള കവിയും സാഹിത്യകാരനുമായ നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു.

തിരുവനന്തപുരം/ പ്രശസ്ത മലയാള കവിയും സാഹിത്യകാരനുമായ നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു. 82 വയസായിരുന്നു. പട്ടം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. പതിനഞ്ചോളം കവിതാസമാഹാരങ്ങള്‍ അടക്കം 30ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. 2000 ത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഇതിലേ വരിക, ഈറ്റില്ലം, ചിത, ഉറങ്ങുംമുന്‍പ്, അമരന്‍, ഫലിത ചിന്തകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച സാംസ്കാരിക സംഘാടകനായിരുന്നു മധുസൂദനനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. 1936 മാർച്ച് 25 ന് കുട്ടനാട്ടിൽ നീലമ്പേരൂർ വില്ലേജിൽ മാധവൻപിള്ളയുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ച മധുസൂദനന്‍ നായര്‍ ഗണിതശാസ്‌ത്രത്തിൽ ബിരുദവും സ്ഥിതിവിവരഗണിതത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. വ്യവസായ വകുപ്പിൽ റിസർച്ച് ഓഫീസറായിരുന്നു. ഇതിലേ വരിക, ഈറ്റില്ലം, ചിത, ഉറങ്ങുംമുന്‍പ്, അമരന്‍, ഫലിത ചിന്തകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. എംഗൽസിന്റെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം അബുദാബി ശക്തി പുരസ്‌കാരം, കനകശ്രീ പുരസ്‌കാരം, മൂലൂർ സ്‌മാരക പുരസ്‌കാരം, എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ എൽ രുഗ്‌മിണി ദേവി. മക്കൾ: എം ദീപുകുമാർ, എം ഇന്ദുലേഖ.