Editor's ChoiceKerala NewsLatest NewsLocal NewsNationalNews

പീച്ചി ഡാമിൽ ചോർച്ച, അടക്കാനാവുന്നില്ല

നാവികസേനയും ഈഗിൾ മുങ്ങൽ വിദഗ്ധരും കഠിന പ്രയത്നം നടത്തിയിട്ടും പീച്ചി ഡാമിനുള്ളിൽ സ്ലൂസ് ഗേറ്റിലെ ചോർച്ച പരിഹരിക്കാനായില്ല. എമർജൻസി ഷട്ടർ അടച്ചു ചോർച്ച തടയാനുള്ള ശ്രമം തുടങ്ങിയിട്ട് രണ്ടു രാത്രിയും ഒരു പകലും പിന്നിടുന്നു . തിങ്കളാഴ്ച ഉച്ചയ്ക്കു മൂന്നു മണിയോടെയാണ് ഡാമിലെ സ്ലൂസ് വാൽവ് തകരാറിലായത്. തുടർന്ന് ചോർച്ചയുടെ തീവ്രത വര്ധിക്കുകയായിരുന്നു. വൈദ്യുതോൽപാദന കേന്ദ്രത്തിലേക്കു വെള്ളം സ്ലൂസിലൂടെ തുറന്നുവിട്ടതിനെ തുടർന്നാണ് വാൽവിന്റെ സ്ഥാനം മാറിയത് . വാൽവ്‌ വഴിയുള്ള വെള്ളം പൈപ്പ്‌വഴി കെഎസ്‌ഇബിയുടെ നിലയത്തിൽ എത്തുംമുമ്പേ നിലവിൽ പുഴയിലേക്ക്‌ വഴിമാറി ഒഴുകുകയാണ്‌. വൈധ്യുതി ഉത്പാദന ശേഷമുള്ള വെള്ളമാണ് സാധാരണ പുഴയിലേക്ക് ഒഴുക്കി വിടുന്നത്.വെള്ളം വൈദ്യുതിനിലയത്തിന്റെ കെട്ടിടത്തിൽ അടിച്ചാണ്‌ പുഴയിലേക്ക്‌ ഒഴുകുന്നത്‌. തുടർന്ന് സമീപത്തെ പഴയ കെട്ടിടത്തിന്റെ തറയുടെ മണ്ണ്‌ ഒലിച്ചുപോയതു ‌ ആശങ്കയുയർത്തുന്നുണ്ട്‌. വൈദ്യുതിനിലയത്തിലെ ബാറ്ററികൾ ചൊവ്വാഴ്‌ച രാത്രിതന്നെ നീക്കി.
.ഡാമിന്റെ ഉപരിതലത്തിൽ നിന്ന് 22 മീറ്റർ താഴ്ചയിലാണ് സ്ലൂസും എമർജൻസി ഷട്ടറും സ്ഥിതി ചെയ്യുന്നത് . 1.2 മീറ്റർ വ്യാസമുള്ളതാണ് സ്ലൂസ് . 1.6 മീറ്റർ വിസ്തീർണമുള്ള ഷട്ടർ ഉപയോഗിച്ചാണ് സ്ലൂസ് അടയ്ക്കേണ്ടത്. .

സംഭവ ദിവസം വൈകിട്ട് അഞ്ചു മാണി മുതൽ സ്ലൂസ് അടയ്ക്കാൻ സ്കൂബ സംഘം വെള്ളത്തിലിറങ്ങി ശ്രമം തുടങ്ങിയിരുന്നു.എന്നാൽ ഷട്ടറിനോടു ചേർന്നു ഒരു മരക്കഷണം തങ്ങിനിൽക്കുകയും അത് പ്രവർത്തനം തടസ്സപെടുത്തുകയും ചെയ്തു .അതിനെത്തുടർന്ന് രാത്രി 12 വരെ മരക്കഷണം നീക്കാൻ ശ്രമം നടത്തിയെങ്കിലും ഉപയോഗമുണ്ടായില്ല . തുടർന്ന് പിറ്റേദിവസം രാവിലെ ഇതേ സംഘം തന്നെ ഇറങ്ങി മരക്കഷ്ണം മാറ്റുകയായിരുന്നു . ഷട്ടർ താഴേക്ക് ഇറക്കാൻ ശ്രമിച്ചെങ്കിലും ജലമർദം കാരണം ആ ശ്രമവും, വിഫലമായി . ഷട്ടറിനു മുകളിൽ 2 ക്വിന്റൽ ഭാരം കയറ്റിവച്ച ശേഷം താഴേക്കു നീക്കാൻ ശ്രമിചു .. ആദ്യം 18 മീറ്ററിലേക്കും പിന്നീടു 19.6 ലേക്കും ഷട്ടർ താഴ്ന്ന്നെങ്കിലും .22 മീറ്ററിലേക്കു പൂർണമായി താഴ്ത്താണ് സാധിച്ചിരുന്നില്ല . തുടർന്നാണ് 12 അംഗ നാവിക സേനാ സംഘം വെള്ളത്തിലിറങ്ങിയത് . മർദ്ദം കുറക്കാൻ വലതുകര കനാലിലൂടെ ഒരു മണിക്കൂറോളം വെള്ളം തുറന്നു വിട്ടിരുന്നു .

മന്ത്രി കെ കൃഷ്‌ണൻകുട്ടി സ്ഥലം സന്ദർശിച്ചു . ഗവ. ചീഫ്‌വിപ്പ്‌ കെ രാജൻ പീച്ചിയിൽ ക്യാമ്പ്‌ചെയ്‌താണ്‌ പ്രവൃതങ്ങൾ ‌ ഏകോപിപ്പിക്കുന്നത് .കലക്ടർ എസ്‌ ഷാനവാസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ എസ്‌ ഉമാദേവി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത വാസു, ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ അലക്‌സ് വർഗീസ്, നാവികസേന, ഇറിഗേഷൻ വകുപ്പ്, ഫയർ ആൻഡ് റസ്‌ക്യു, കെഎസ്ഇബി, എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button