Kerala NewsLatest NewsNews

കൂടത്തായി ജോളി ജയിലിലായിട്ട് ഒരു വര്‍ഷം; വിചാരണക്ക് ഇനിയും കാത്തിരിക്കണം

കോ​ഴി​ക്കോ​ട്: നാ​ടി​നെ ഞെ​ട്ടി​ച്ച കൂ​ട​ത്താ​യി കൊലപാതക പരമ്പരയിലെ മു​ഖ്യ​പ്ര​തി ജോ​ളി​യ​മ്മ ജോ​സ​ഫ് എ​ന്ന ജോ​ളി​യെ അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ട് ഒരു വർഷം.ഒരു വർഷം കഴിഞ്ഞിട്ടും വിചാരണ നടപടികൾ എങ്ങുമെത്തിയില്ല.റോ​യ് തോ​മ​സ്, സി​ലി വ​ധ​ക്കേ​സു​ക​ളി​ലാ​ണ് ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍, കൊ​ല്ല​പ്പെ​ട്ട ടോം ​തോ​മ​സി​െന്‍റ പേ​രി​ല്‍ വ്യാ​ജ ഒ​സ്യ​ത്തു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യി​രു​ന്ന നോ​ട്ട​റി അ​ഭി​ഭാ​ഷ​ക​ന്‍ കേ​സി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം വ​ന്ന ശേ​ഷ​മാ​കും വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ക.

ജോ​ളി​യെ ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കൂ​ട​ത്താ​യി ലൂ​ര്‍​ദ്മാ​താ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ നാ​ലും കോ​ട​ഞ്ചേ​രി സെന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ ഒ​രു ക​ല്ല​റ​യും തു​റ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്​​റ്റ്. തു​ട​ര്‍​ന്നാ​ണ് ആ​റു മ​ര​ണ​ങ്ങ​ളു​ടെ കാ​ര​ണം ഓ​രോ​ന്നാ​യി പു​റ​ത്തു​വ​ന്ന​ത്. ആ​ദ്യ ഭ​ര്‍​ത്താ​വ് റോ​യ് തോ​മ​സ്, ഭ​ര്‍​തൃ​പി​താ​വ് ടോം ​തോ​മ​സ്, ഭ​ര്‍​ത്താ​വി​ന്റെ മാ​താ​വ് അ​ന്ന​മ്മ, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ മ​ഞ്ചാ​ടി​യി​ല്‍ മാ​ത്യു, ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍​ത്താ​വ് ഷാ​ജു​വി​െന്‍റ ആ​ദ്യ ഭാ​ര്യ സി​ലി സെ​ബാ​സ്​​റ്റ്യ​ന്‍, മ​ക​ള്‍ ഒ​ന്ന​ര വ​യ​സ്സു​കാ​രി ആ​ല്‍​ഫൈ​ന്‍ എ​ന്നി​വ​രു​ടെ മ​ര​ണ​ത്തി​ലാ​ണ് ജോ​ളി​യു​ടെ മു​ഖ്യ പ​ങ്ക് വ്യ​ക്ത​മാ​യ​ത്.

കോ​വി​ഡ് വ്യാ​പ​ന​മാ​യ​തി​നാ​ല്‍ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​കും വി​ചാ​ര​ണ തു​ട​ങ്ങു​ക. ആ​റു കേ​സു​ക​ളി​ലെ​യും വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മാ​സ​ങ്ങ​ളെ​ടു​ത്തേ​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button