വീട്ടമ്മമാരുടെ സീരിയല്‍ താരം ഇനി ബിജെപി സ്ഥാനാര്‍ത്ഥി, വിവേക് ഗോപന്‍ കൊല്ലം ചവറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: 2021 കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. പല പ്രമുഖരും സ്ഥാനാര്ഥിപ്പട്ടികയില്‍ ഉണ്ട് കൂടാതെ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും ചില സര്‍പ്രൈസ് എന്‍ട്രികളും ഇത്തവണത്തെ ബിജെപി സ്ഥാനാര്ഥിപ്പട്ടികയില്‍ ഉണ്ട്.115 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
അടുത്തിടെ ബിജെപി അംഗത്വം സ്വീകരിച്ച സീരിയല്‍ നടന്‍ വിവേക് ഗോപന്‍ ഇത്തവണ കൊല്ലം ജില്ലയില്‍ ചവറയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പുതുക്കാട് മണ്ഡലത്തിലെ ആമ്ബല്ലൂരില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണ് വിവേക് ഗോപനെ പൊന്നാട അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വിവേക് ഗോപനെ കൂടാതെ നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നടന്‍ സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്ന് വീണ്ടും മത്സരിക്കും.