Editor's ChoiceKerala NewsLatest NewsLocal NewsNationalNewsTech

‘സായ്‌’ വരുന്നു.. ഇന്ത്യൻ സൈനികർക്ക് ഇനി സ്വന്തം മെസേജിങ്ങ് ആപ്പ്.

വിവര കൈമാറ്റത്തിലെ സുരക്ഷയും വേഗതയും മുൻനിർത്തി സൈനികർക്കായി സ്വന്തം മെസേജിങ് ആപ് തയ്യാറാക്കി ഇന്ത്യൻ സൈന്യം. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് അഥവ സായ് എന്നാണ് ആപ്പിൻ്റെ പേര്. വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉൾപ്പടെയുളള സേവനങ്ങൾ ഉറപ്പുവരുത്തുന്നതാണ് ആപ്പ്. വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകൾക്ക് സമാനമാണ് സായ്യുടെ പ്രവർത്തനരീതിയും.

അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തിൽ ഉപയോക്താക്കളുടെ സന്ദേശ
ങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എൻഡ് ടു എൻഡ് എൻക്രി പ്ഷൻ ഏർപ്പെടുത്തിയതാണ് ഏറ്റവും വലിയ പ്രത്യേകത. സൈനികർക്കിടയിൽ പരസ്പരമുളള ആശയവിനിമയത്തിന് ഇത് വളരെയധികം ഫലപ്രദമാകുമെന്നാണ് കണക്കുകൂട്ടൽ. സിഇആർടി, ആർമി സൈബർ ഗ്രൂപ്പും ആപ്പ് സൂക്ഷ പരിശോധനയ്ക്ക് വിധേയമാ ക്കിയിരുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button