CinemaLatest NewsMovieMusicUncategorized

നടി ദുർഗ കൃഷ്‍ണ വിവാഹിതയായി; വരൻ പ്രമുഖ സിനിമ നിർമാതാവ്

നടി ദുർഗ കൃഷ്‍ണ വിവാഹിതയായി. സിനിമ നിർമാതാവായ അർജുൻ രവീന്ദ്രനാണ് വരൻ. അർജുൻ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുർഗ കൃഷ്‍ണ നേരത്തെ അറിയിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ദുർഗ കൃഷ്‍ണയുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ വിവാഹ ചടങ്ങിൽ പങ്കെടുത്തു. വിവാഹ തിയതിയും ദുർഗ കൃഷ്‍ണ തന്നെ എല്ലാവരെയും അറിയിച്ചിരുന്നു.

സിനിമ നിർമാതാവാണ് ദുർഗ കൃഷ്‍ണയുടെ വരൻ അർജുൻ രവീന്ദ്രൻ. കഴിഞ്ഞ നാല് വർഷം നീണ്ടുനിന്ന പ്രണയമാണ് ഇപോൾ വിവാഹത്തിലേക്ക് എത്തിയത്. സാമൂഹ്യമാധ്യമത്തിൽ ആരാധകരോട് സംവദിക്കവെയാണ് ദുർഗ കൃഷ്‍ണൻ തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്. തന്റെയും വരന്റെയും ഫോട്ടോകളും ദുർഗ കൃഷ്‍ണ നേരത്തെ ഷെയർ ചെയ്‍തിരുന്നു. കോകനട്ട് വെഡ്ഡിങ്സ് ചിത്രീകരിച്ചിരിക്കുന്ന ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും പ്രണയത്തിന്റെ തീമിലാണ് ഒരുക്കിയിരുന്നത്.

കാമുകന്റെ പേര് എന്താണെന്നതിനുള്ള മറുപടിയായിട്ട് അർജുൻ രവീന്ദ്രന്റെ ഫോട്ടോ ദുർഗ കൃഷ്‍ണ ഷെയർ ചെയ്‍തിരുന്നു. യുവ സിനിമ നിർമാതാവായ അർജുനും താനും നാല് വർഷമായി പ്രണയത്തിലായിട്ട് എന്ന് ദുർഗ കൃഷ്‍ണ പറയുന്നു. ലൈഫ് ലൈൻ എന്നാണ് അർജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് ദുർഗ കൃഷ്‍ണ മറുപടി പറഞ്ഞത്. അർജുൻ രവീന്ദ്രന്റെ ജന്മദിനത്തിൽ ആശംസയുമായി ദുർഗ കൃഷ്‍ണ നേരത്തെ രംഗത്ത് എത്തിയപോഴും പ്രണയത്തിന്റെ സൂചനയായി അത് എല്ലാവരും കണ്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button