CovidLatest NewsNationalNewsUncategorized

കൊറോണയുടെ മൂന്നാം തരംഗം ആറ് മാസത്തിനുള്ളിൽ; ഇപ്പോഴത്തെ വ്യാപനം ജൂലൈ മാസത്തോടെ കുറയുമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച സമിതി

ന്യൂഡെൽഹി: കൊറോണയുടെ മൂന്നാം തരംഗം ആറ് മാസത്തിനുള്ളിൽ ദൃശ്യമാകുമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച മൂന്നംഗ സമിതി. രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്നും സമിതി വിലയിരുത്തി.ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മേയ് അവസാനത്തോടെ പ്രതിദിന കേസുകൾ 1.5ലക്ഷമാകും. ജൂൺ അവസാനത്തോടെ കൊറോണ കേസുകൾ പ്രതിദിനം 20000 മാകുമെന്നും സമിതി പ്രവചിക്കുന്നു.

മഹാരാഷ്ട്ര, ദൽഹി, ഗോവ, ഉത്തർ പ്രദേശ്, കർണാടക, മധ്യപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയിൽ എത്തിക്കഴിഞ്ഞതായി മൂന്നംഗ സമിതിയിലെ അംഗവും ഐ.ഐ.ടി. കാൺപുറിലെ പ്രൊഫസറുമായ മഹീന്ദ്ര അഗർവാൾ പറഞ്ഞു.

SUTRA(Susceptible Undetected Tested (positive) and Removed Approach) എന്ന മാതൃക സ്വീകരിച്ചാണ് സമിതി പഠനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button