Kerala NewsLatest NewsNewsUncategorized
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കൊറോണ സ്ഥിരീകരിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊറോണ. പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്തത്. പിണറായിയിലെ ആർ.സി അമല സ്‌കൂളിലാണ് വീണ വോട്ട് രേഖപ്പെടുത്തിയത്.
രാവിലെയോടെയാണ് വീണയ്ക്ക് രോഗം സ്ഥിരീകരിച്ചത് എന്നാണ് വിവരം. രോഗവിവരം പുറത്തുവിട്ടിരുന്നില്ല. പിപിഇ കിറ്റ് ധരിച്ച് വീണ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് കൊറോണ ബാധിച്ച വിവരം പുറത്തറിഞ്ഞത്. സാധാരണ പോളിംഗ് സമയത്തിന് ശേഷമാണ് കൊറോണ രോഗികൾക്ക് വോട്ട് ചെയ്യാൻ സമയം അനുവദിച്ചിരിക്കുന്നത്.
വീണ വോട്ട് ചെയ്ത അതേ സ്‌കൂളിലാണ് പിണറായി വിജയനും, ഭാര്യയും വോട്ട് ചെയ്തത്. രാവിലെ കാൽനടയായാണ് ഇരുവരും വോട്ട് ചെയ്യാൻ എത്തിയത്.