ആയുധങ്ങള്‍ ഡ്രോണില്‍ അതിര്‍ത്തികടന്നെത്തി; ആയുധക്കടത്ത് പരാജയപ്പെടുത്തി ജമ്മുപോലീസ്
ശ്രീനഗര്‍: കശ്മീര്‍ താഴ് വരയിലേക്ക് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി പോലീസ്. ആയുധങ്ങള്‍ കടത്തുന്നത് സംബന്ധിച്ച് പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മുവില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളും വാഹന പരിശോധനയും നടത്തിയെന്നും് ജമ്മു പോലീസ് സൂപ്രണ്ട് ചന്ദന്‍ കോലി പറഞ്ഞു.
ജമ്മു നഗരത്തിന് സമീപത്ത് വെച്ച് ആയുധങ്ങള്‍ ട്രക്ക് ഡ്രൈവറില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഗംഗ്യാല്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടയില്‍ ഒരു ട്രക്ക് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധന നടത്താനായി ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ഒഴിവു കഴിവുകള്‍ പറഞ്ഞ് പോലീസിനെ തടയാന്‍ ശ്രമിച്ചു. ഇത് ഉദ്യോഗസ്ഥര്‍ക്ക് സംശയത്തിനിടയാക്കി്.
ഇതേ തുടര്‍ന്ന് പോലീസ് വാഹനം പരിശോധിച്ചപ്പോള്‍ ഒരു പിസ്റ്റളും രണ്ട് ഗ്രനേഡുകളും കണ്ടെടുത്തു. മന്ദസിര്‍ മന്‍സൂര്‍ എന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകള്‍ വഴിയാണ് ആയുധവും ഗ്രനേഡുകളും തനിക്ക് ലഭിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ പറഞ്ഞു.
ഇത് കശ്മീര്‍ താഴ്‌വരയിലേക്ക് കൊണ്ടു പോകാന്‍ തന്നെ ചുമതലപ്പെടുത്തിയതാണെന്നും ഡ്രൈവര്‍ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ആയുധക്കടത്തുമായി ബന്ധപ്പെട്ട് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാകുമെന്നും പോലീസ് വ്യക്തമാക്കി.