Cinema

എൻ്റെ വിവാഹത്തിന് രതി ചേച്ചിയെ കാണാൻ എല്ലാവരും കാത്തിരുന്നു; ശ്വേത മേനോൻ വരാത്തതിനെ കുറിച്ച് ശ്രീജിത്ത് വിജയ്

നടി ശ്വേത മേനോനൊപ്പം രതി നിര്‍വേദം എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടാണ് നടന്‍ ശ്രീജിത്ത് വിജയ് ശ്രദ്ധേയനാവുന്നത്. പപ്പു എന്ന കഥാപാത്രം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ പ്രതീഷിച്ചതിലും വലിയ പ്രതികരണമായിരുന്നു ലഭിച്ചത്. നെഗറ്റീവ് റിവ്യൂ ലഭിച്ചെങ്കിലും രതി നിര്‍വ്വേദമാണ് തന്നെ ഒരു നടനാക്കി മാറ്റിയതെന്നാണ് ശ്രീജിത്ത് പറയുന്നത്.

2018 മേയ് പന്ത്രണ്ടിനായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ അര്‍ച്ചന നമ്പ്യാരും ശ്രീജിത്തും തമ്മില്‍ വിവാഹിതരാവുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായതെന്നാണ് വിവാഹത്തെ കുറിച്ച് ശ്രീജിത്ത് പറയുന്നത്. അതേ സമയം തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്വേത മേനോന്‍ വരാതിരുന്നതിന്റെ കാരണത്തെ കുറിച്ചും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു.

ശ്വേത ചേച്ചിയ്ക്ക് ഇന്‍സ്റ്റാഗ്രാമിലും അല്ലാതെയുമായി എപ്പോഴും മെസേജ് അയക്കാറുണ്ട്. കല്യാണത്തിനും വിളിച്ചിരുന്നു. ആ സമയത്ത് പുള്ളിക്കാരി ഷോ യുടെ ഭാഗമായി വിദേശത്തോ മറ്റോ ആയിരുന്നു. അതുകൊണ്ട് വരാന്‍ പറ്റിയില്ല. എന്റെ ബന്ധുക്കളെല്ലാം രതി ചേച്ചിയെ കാണാന്‍ വേണ്ടി റെഡിയായി ഇരിക്കുകയായിരുന്നു. ഇടയ്ക്ക് പലയിടത്തും വെച്ച് ഞങ്ങള്‍ തമ്മില്‍ കാണാറുണ്ടെന്ന് ശ്രീജിത്ത് പറയുന്നു.

ഞങ്ങള്‍ പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണ്. അതിലൊരു രസകരമായ കഥയുണ്ട്. ശ്രീജിത്ത് വിജയ് എന്ന എന്റെ പേരില്‍ ഒരാള്‍ ഫേക്ക് ഐഡി ഉണ്ടാക്കി. പലര്‍ക്കും മെസേജ് അയച്ച കൂട്ടത്തില്‍ അര്‍ച്ചനയ്ക്കും മെസേജ് അയച്ചിരുന്നു. ഇതൊരു ഫേക്ക് അക്കൗണ്ട് ആണെന്ന് മനസിലായ അര്‍ച്ചന എന്റെ പ്രൊഫൈലില്‍ വന്ന് മെസേജ് അയച്ചു.

ഏകദേശം ഒരു മാസത്തിന് ശേഷമാണ് അർച്ചനയുടെ മെസേജുകൾ ഞാൻ കാണുന്നത്. അന്നേരമാണ് ഇതിനെ കുറിച്ച് അറിഞ്ഞതും അര്‍ച്ചനയുമായി സംസാരിക്കുന്നതും. ഈയൊരു കാലത്തും ഇങ്ങനെ സമയമെടുത്ത് മെസേജ് അയക്കാന്‍ കാണിച്ചല്ലോ എന്ന് തോന്നി സംസാരിച്ച് തുടങ്ങി. പിന്നെ നേരില്‍ കണ്ടു. നല്ല സുഹൃത്തുക്കളായി. ഡേറ്റിങ്ങും ആരംഭിച്ചു. ഒന്നര വര്‍ഷത്തോളം ഡേറ്റിങ്ങ് നടത്തി. ശേഷം ഇരു വീട്ടുകാരെയും അറിയിക്കുകയകായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ പ്രണയകഥ ആരംഭിച്ചത്.

ഞങ്ങളുടെ കല്യാണം ആയപ്പോള്‍ അര്‍ച്ചനയുടെ ഓഫീസില്‍ എല്ലാവര്‍ക്കും ഭയങ്കര അതിശയമായിരുന്നു. ഒരു ഓണാഘോഷത്തിന് രതി ചേച്ചിയുടെ പപ്പുവിനെ തട്ടി എടുത്തു എന്ന തരത്തില്‍ ഓഫീസിലുള്ളവരെല്ലാം പറഞ്ഞിരുന്നു. താന്‍ ആ വീഡിയോസ് ഫേസ്ബുക്കില്‍ കണ്ടിരുന്നതായി ശ്രീജിത്ത് സൂചിപ്പിച്ചു. തന്റെ ആദ്യ സിനിമ ലിവിംഗ് ടുഗദര്‍ ആണ്. രണ്ടാമത്തെ സിനിമയാണ് രതി നിര്‍വേദം. പക്ഷേ ഇപ്പോഴും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ആ സിനിമയുടെ പേരിലാണ്. ആ സിനിമയിലൂടെ ഞാന്‍ നടനായത്. ഇപ്പോഴും എല്ലാവര്‍ക്കും ഞാന്‍ പപ്പു തന്നെയാണ്.

സിനിമാ പാരമ്പര്യം ഇല്ലാത്ത ആളായിരുന്നു ഞാന്‍. പുതുമുഖമായ എനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ലാതെ എത്തിയതാണ്. ഓഡിഷനൊക്കെ പോയിട്ടാണ് ആ സിനിമ കിട്ടുന്നത്. അതുകൊണ്ടാണ് ഞാന്‍ എന്തെങ്കിലും ഒക്കെ ആയിട്ടുള്ളത്. പപ്പുവും ആ സിനിമയും എനിക്ക് പോസിറ്റീവ് ആണെന്നാണ് ശ്രീജിത്ത് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button