പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ നിന്ന് തിരികെ ജീവിതത്തിലേക്ക് വന്നു: അര നൂറ്റാണ്ടിനു ശേഷം മരണം
മാഹി: പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ നിന്നു ജീവിതത്തിലേക്കു തിരിച്ചു വന്നയാള്‍ അര നൂറ്റാണ്ടിനു ശേഷം മരിച്ചു. കൊച്ചി സ്വദേശിയായ മാഹി പുത്തലത്ത് താമസിക്കുന്ന അബ്ദുല്‍ ജബ്ബാര്‍ (76) അന്തരിച്ചത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ അരനൂറ്റാണ്ട് മുന്‍പ് പുണെയ്ക്കടുത്തു നടന്ന അപകടത്തില്‍ അബ്ദുല്‍ ജബ്ബാര്‍ മരിച്ചതായി ആദ്യം ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
ശേഷം പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായി തലയോട്ടിയില്‍ ഏറ്റ ആദ്യത്തെ അടിയുടെ ആഘാദത്തില്‍, അബ്ദുല്‍ ജബ്ബാറിന്റെ കൈവിരല്‍ ചലിച്ചതായി ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ചികിത്സ നല്കി ജീവന് രക്ഷിച്ചു. അന്നേറ്റ അടിയില്‍, അബ്ദുല്‍ ജബ്ബാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഭാര്യ: ന്യൂമാഹി കുന്നംകുളം ഹൗസില്‍ സാബിറ. മക്കള്‍: ഷുഹൈബ്, ജാബിര്‍ (കുവൈറ്റ്), ജസീറ.
മരുമക്കള്‍: ആയിഷ സുമിത്ത്, സമീറ മാളിയേക്കല്‍, മുഹ്സിന്.