CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews

അ​മ്പി​ളി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി എത്തിയ ആം​ബു​ല​ന്‍​സ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം / നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ മ​രി​ച്ച അ​മ്പി​ളി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി എത്തിയ ആം​ബു​ല​ന്‍​സ് വീ​ടി​ന് നൂ​റ് മീ​റ്റ​ര്‍ ദൂരെവെച്ച് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. ജപ്തി നടപടികൾക്കിടെ പൊള‌ളലേ‌റ്റ ദമ്പതികൾ മരിച്ച സംഭവത്തിൽ കു‌റ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ദമ്പതികളുടെ മക്കൾക്ക് ജോലി ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. സ്ഥ​ലം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​വേ​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മുഖ്യമായ ആവശ്യം. ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്ന​തു വ​രെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി നാട്ടുകാരുമായി രമ്യതയ്‌ക്ക് ശ്രമിച്ചുവരുകയാണ്.
അച്ഛൻ രാജന്റെ മൃതദേഹം അടക്കം ചെയ്‌തയിടത്ത് തന്നെ തങ്ങൾക്ക് വീട് നിർമ്മിച്ച് നൽകണമെന്നാണ് മക്കളുടെ ആവശ്യം. എന്നാൽ സ്ഥലം വിട്ട് നൽകില്ലെന്നും നിയമത്തിന്റെ വഴിയേ തന്നെ പോകുമെന്നും ഇവർക്കെതിരെ പരാതി നൽകിയ അയൽവാസി വസന്ത പറഞ്ഞിട്ടുണ്ട്. തുടർന്ന് ഇവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വീടിനുമുന്നിൽ പ്രതിഷേധിച്ചതോടെ സംഘർഷം ഒഴിവാക്കാൻ പൊലീസെത്തി വസന്തയെ കസ്‌റ്റഡിയിലെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button