Kerala NewsLatest NewsUncategorized
മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ആശുപത്രി വിട്ടു
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ആശുപത്രി വിട്ടു. സുനിൽകുമാറിൻറെ ആരോഗ്യനില തൃപ്തികരമായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കൊറോണ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ അസ്വസ്ഥകൾ കൂടിയതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
രോഗമുക്തനായി വീട്ടിൽ തുടരുന്നതിനിടെ കടുത്ത ചുമയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിൽകുമാറിന് രണ്ടു തവണ കൊറോണ ബാധിച്ചിരുന്നു.