പഠിക്കാന്‍ നിര്‍ബന്ധിച്ച അമ്മയുടെ ജീവനെടുത്ത് മകള്‍
നവി മുംബൈ: പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരി അമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തുടര്‍ച്ചയായി പഠിക്കാന്‍ നിര്‍ബന്ധിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്.് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും എതിര്‍ക്കുകയും നീറ്റ് പരീക്ഷയ്ക്ക് പഠിക്കാന്‍് കുട്ടിയെ അമ്മ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. വീട്ടില്‍ അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ നാല്‍പ്പത്തിരണ്ടുകാരിയായ സ്ത്രീ ബോധരഹിതയായി കിടക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍് പെണ്‍കുട്ടിയാണ് കൊലപാതകം നടത്തിയതെന്ന്് തെളിഞ്ഞു. പഠിക്കാന്‍ തുടര്‍ച്ചയായി മാതാവ് നിര്‍ബന്ധിക്കുന്നതിനെത്തുടര്‍ന്ന് കലഹമുണ്ടായിരുന്നു. തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് ജൂലൈ 27ന് പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലേക്ക് പോയി. കൂട്ടാനെത്തിയെ അമ്മയുമായി പെണ്‍കുട്ടി വഴക്കിട്ടു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയത്. ജൂലൈ 30ന് ഉച്ചയ്ക്ക് ശേഷം പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് അമ്മയും മകളും തമ്മില്‍ വീണ്ടും ബഹളമുണ്ടായി.
അമ്മ പെണ്‍കുട്ടിയെ അടിക്കുകയും കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി അമ്മയെ തള്ളിയിട്ട ശേഷം കരാട്ടെ പരിശീലനത്തിന് ഉപയോഗിക്കുന്ന ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം അമ്മ വാതില്‍ തുറക്കുന്നില്ലെന്ന് കുട്ടി അച്ഛനും അമ്മാവനും മെസേജ് അയക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേ സമയം പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലാക്കുമെന്നും പൊലീസ് അറിയിച്ചു.