Latest NewsNationalNews
കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‌വാറിന് കോവിഡ്
ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‌വാറിന് കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
തനിക്ക് ശാരീരികമായ പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്നും, താനുമായി അടുത്ത ദിവസങ്ങളില്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഐസൊലേഷനില്‍ തുടരുകയാണ്. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാംദിവസവും ഒന്നര ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.