Kerala NewsLatest NewsNationalNews

ദോഷം ചെയ്യും കുഞ്ഞൻ ആമകൾ കേരളത്തിൽ ;മുന്നറിയിപ്പുമായി വനം ഗവേഷണ കേന്ദ്രം

ബാക്ടീരിയ വാഹകരും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതുമായ ചെഞ്ചെവിയന്‍ ആമകള്‍ സംസ്ഥാനത്ത് പെരുകുന്നു. വിവിധയിടങ്ങളില്‍ നിന്നായി ഇത്തരത്തിലുള്ള 49 ആമയെയാണ് രണ്ട് മാസത്തിനിടെ കണ്ടെത്തിയത്. മെക്സിക്കോ ജന്മദേശമായ ഇവയെ കാണാന്‍ ഭംഗിയുണ്ടെങ്കിലും ആള് അപകടകാരിയാണ്.ഇവയുടെ പ്രത്യേകത എന്ന പറയുന്നത് ചെലി ഭാഗത്തെ ചുവപ്പ് നിറമാണ് .കണ്ട് കഴിഞ്ഞാല്‍ നമ്മുക്ക് കൗതുകം തോന്നുന്ന കുഞ്ഞന്‍ ആമകളാണിവ.പോക്കറ്റിനുളളില്‍ ആക്കാനുള്ള വലിപ്പം മാത്രമെ ഇവയ്ക്കുള്ളു.എന്നാല്‍ കാര്യങ്ങള്‍ വിചാരിക്കുന്ന പോലെയല്ല. പുറമെ ശാന്തനാണെങ്കിലും വെള്ളത്തില്‍ എത്തിയാല്‍ ഇവയുടെ രീതിമാറും .സകല സസ്യജാലങ്ങളെയും മത്സ്യങ്ങളെയും തവളകളെയും,ജീവികളെയും കൊന്നുകളയും.ഇവയ്ക്ക് 2 ഇഞ്ചില്‍ നന്ന് 12 ഇഞ്ചിലേക്ക് എത്താന്‍ മാസങ്ങള്‍ മതി.

വലിപ്പം കുറവായതിനാല്‍ അക്വോറിയത്തില്‍ ഇട്ട് വളര്‍ത്താമെന്ന് കരുതിയെങ്കില്‍ വരട്ടെ .ഈ ആമയെ എവിടെ കൊണ്ടിടുന്നുവോ അവിടുള്ള സകല ജീവികളെയും ഈ ആമകള്‍ നശിപ്പിക്കും .ഈ ആമകല്‍ ആളുകളോട് വേഗത്തില്‍ ഇണങ്ങുന്നവയാണ് .വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂര്‍ണമായും റെഡ് ഇയര്‍ഡ് സ്ലൈഡര്‍ ടര്‍ട്ടില്‍ എന്ന അക്രമിയെ അമേരിക്ക, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ നശിപ്പിക്കുകയും പല രാജ്യങ്ങളിലും വില്‍പനയും ഇറക്കുമതിയും നിരോധിക്കുകയും ചെയ്തതാണ്. പക്ഷേ, നിരോധിച്ച എവിടെ നിന്നോ ആരുടെയോ പോക്കറ്റ് വഴി കടല്‍ കടന്നു വന്ന ആമയെ കഴിഞ്ഞ മുന്‍പ് തൃശൂരില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണുത്തി കാളത്തോട് തോട്ടില്‍ നിന്നു കിട്ടിയ ഈ ആമയെ കേരള വന ഗവേഷണ കേന്ദ്രത്തിലെ നോഡല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഇന്‍വേഷന്‍സില്‍ ആണ് പാര്‍പ്പിച്ചത്. .ഈ ആമകള്‍ക്ക് നിരോധനം ഉണ്ടെങ്കിലും പലയിടത്തും വന്‍വിലയ്ക്ക് ഇതിനെ വില്‍ക്കാമെന്നതിനാല്‍ നിരോധനം മറികടന്നും വ്യാപാരികള്‍ ഇവയെ സൂക്ഷിക്കാറുണ്ട്. ആദ്യം ഈ ആമകള്‍ ഉണ്ടായിരുന്നത് നോര്‍ത്ത് അമേരിക്കയിലെ മെക്സിക്കോയില്‍ മിസിസിപ്പി വാലിയിലാണ് ,.ഇവയെ അമേരിക്ക പിന്നീടു പൂര്‍ണമായും തുരത്തി.

പല രാജ്യങ്ങളും ഇവയെ തുരത്താന്‍ കാരണം സസ്യങ്ങളെയും ജലത്തിലെ ജീവികളെയും ഇവ നശിപ്പിക്കുമെന്നതാണ് . മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്നവയുമാണ് ഇവ. അമേരിക്കയില്‍ ഇവയെ നിരോധിക്കാന്‍ അതും കാരണമായി. 2018ല്‍ കേരളത്തില്‍ രണ്ടിടങ്ങളില്‍ ഈ ആമയെ കണ്ടിട്ടുണ്ടെങ്കിലും അവയെ ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തില്‍ സുരക്ഷിതമായി മാറ്റിയിരുന്നു. അതേസമയം മറ്റ് രാജ്യങ്ങളെ പോലെ നമ്മുടെ സംസ്ഥാനത്തും ഇതിന്റ കടത്തും വില്‍പനയും നിരോധിച്ചിട്ടുണ്ട്.

ഇതിന് പുറമെ കണാന്‍ ഭംഗിയുള്ളതുകൊണ്ട് പലരും രഹസ്യമായി വീട്ടില്‍ വളര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ പലരും ഇവ വലുതയാല്‍ ഇവയെ ജലാശയങ്ങളിലും മറ്റും ഉപേക്ഷിക്കുന്നതാണ് രീതി. ഇത് ഒഴിവാക്കണമെന്നും ഇവയെ കണ്ടെത്തിയാല്‍ അറിയിക്കണമെന്നും വനം ഗവേഷണകേന്ദ്രം നിര്‍ദേശം നല്‍കുന്നുണ്ട്. കുടാതെ ആഫ്രിക്കന്‍ ഒച്ചുപോലെ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് വനം ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല ഭാവിയില്‍ ഇവ പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന് വന ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സൈന്റിസ്റ്റ് പറയുന്നു.നിലവില്‍ ഇവയ്ക്കെതിരെ ക്യാംപയിന്‍ ശക്തമാക്കിയിരിക്കുകയാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button