CrimeLatest NewsNationalUncategorized
4 വയസുള്ള കുട്ടിയെ 80 കാരായ ദമ്പതികൾ ലൈംഗികമായി പീഡിപ്പിച്ചു; പത്തു വർഷം തടവ് ശിക്ഷ

മുംബൈ: നാല് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 80 വയസ് പിന്നിട്ട വയോധിക ദമ്പതിമാർക്ക് 10 വർഷം തടവ്. 2013 ൽ നടന്ന സംഭവത്തിനാണ് മുംബൈയിൽ താമസിക്കുന്ന വൃദ്ധ ദമ്പതിമാരെ കോടതി ശിക്ഷിച്ചത്. പോക്‌സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരമാണ് ശിക്ഷ.
ശിക്ഷ വിധിച്ച പ്രത്യേക പോക്‌സോ കോടതി ജഡ്ജി രേഖ പൻധാരെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എട്ട് വർഷം മുൻപ് പെൺകുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ദമ്പതികൾ ഉപദ്രവിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
പെൺകുട്ടിയുടെയും അമ്മയുടെയും മൊഴിയും മെഡിക്കൽ റിപ്പോർട്ടുകളും പരിഗണിച്ചാണ് കോടതി പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾ മുതിർന്ന പൗരന്മാരാണ് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു.