കശുവണ്ടി അഴിമതിക്കേസില്‍ പ്രതിയായ കെ.എ രതീഷിന്‍റെ ശമ്പളം ഇരട്ടിയാക്കി പാരിതോഷികം നൽകാൻ നീക്കം.

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ മുഖ്യ പ്രതിയായ മുന്‍ എം.ഡി കെ.എ രതീഷിന്‍റെ ശമ്പളം ഇരട്ടിയിലും അധികമാക്കാൻ നീക്കം. ഇപ്പോൾ ഖാദി ബോര്‍ഡ് സെക്രട്ടറിയായ രതീഷിന്‍റെ ശമ്പളം 80,000 ത്തില്‍ നിന്നും 1,75000 മാക്കി ഉയര്‍ത്താനാണ് നീക്കം നടക്കുന്നത്.
അഴിമതിക്കേസില്‍ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി ബി ഐ യുടെ അപേക്ഷയിൽ അനുമതി സര്‍ക്കാര്‍ നിഷേധിച്ചത്തിനു പിറകെയാണ്, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബിദ്ധിമുട്ടുന്ന ഖാദി ബോർഡിലെ സെക്രട്ടറിയായ കെ.എ രതീഷിന്‍റെ ശമ്പളം ഇരട്ടിയാക്കാനുള്ള ശുപാര്‍ശ സര്‍ക്കാറിന് മുന്നില്‍ എത്തിയിരിക്കുന്നത്.
കിന്‍ഫ്ര എം.ഡിക്ക് അനുവദിച്ച ശമ്പളത്തിന് തുല്ല്യമായ 1,75000 രൂപ തനിക്കും ശമ്പളമായി വേണമെന്നാണ് രതീഷ് ആവശ്യപ്പെട്ടിരുന്നത്. ഇതിന് ഖാദി ബോര്‍ഡ് ചെയര്‍മാനായ വ്യവസായ മന്ത്രി ഇ.പി ജയരാജൻ അംഗീകാരം നൽകിയെന്നാണ് വിവരം. ധനവകുപ്പും ഇത് ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ വ്യവസായ സെക്രട്ടറിയുടെ മുന്നില്‍ എത്തിയപ്പോഴാണ് ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ഫയല്‍ ഇപ്പോൾ മാറ്റി വെച്ചിരിക്കുന്നത്.