Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNewsPolitics

തോമസ് ഐസക് സി.എ.ജിയെ വിറപ്പിക്കാൻ നോക്കുന്നു.

തിരുവനന്തപുരം / സഭയിൽ വെക്കും മുൻപ് സി.എ.ജി റിപ്പോ ർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ വെളിപ്പെടുത്തിയ ഗുരുതരമായ തെറ്റ് മൂടി വെക്കാനുള്ള ധന മന്ത്രി തോമസിന്റെ ശ്രമങ്ങൾക്കിടെ കിഫ്‌ബി വിഷയത്തിൽ സി.എ.ജിയെ വിറപ്പിക്കാൻ പറ്റുമോ എന്ന് കൂടി ധനമന്ത്രി നോക്കുന്നു. സി.എ.ജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് ധനമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തൽ. സർക്കാരുമായി ചർച്ച ചെയ്യാത്ത കാര്യങ്ങൾ സഭയിൽ വയ്‌ക്കണമെന്ന് നിർദ്ദേശിക്കാനാകില്ല. ഇല്ലാത്ത കാര്യങ്ങൾ എഴുതിച്ചേർത്ത് സി.എ.ജി നിയമസഭയെ അവഹേളിച്ചതായും, അവകാശ ലംഘനം നടത്തിയത് സി.എ.ജിയാണെന്നും, മസാലബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോർട്ട് തയ്യാറാക്കും മുൻപ് സർക്കാരിനെ അറിയിച്ചില്ലെന്നുമൊക്കെയാണ് ഇപ്പോൾ ധന മാതൃ തട്ടിവിട്ടിരിക്കുന്നത്. എ.ജിയുടെ ഓഫീസിൽ നിന്ന് വാർത്തകൾ ചോരുന്നുണ്ട്. എ.ജി സർക്കാരിനെതിരെ നിഴൽ യുദ്ധം നടത്തുകയാണ്. സംസ്ഥാന സർക്കാരിനോട് ആജ്ഞാപിക്കാൻ സി എ ജിയ്ക്ക് അധികാരമില്ലെന്നും ധനമന്ത്രി പൊട്ടിത്തെറിച്ചിട്ടുണ്ട്.

സി.എ.ജി റിപ്പോർട്ട് സഭയിൽ വരും മുൻപ് ധനമന്ത്രി തുറക്കരുത് എന്ന് വ്യവസ്ഥയില്ലെന്നാണ് ധനമന്ത്രി പറയുന്നത്. പോസ്‌റ്റ്മാന്റെ പണിയല്ല തനിക്കുള്ളതെന്നും, സി.എ.ജിയുടെ റിപ്പോർട്ട് സംസ്ഥാ നത്തിന്റെ വികസനം അവതാളത്തിലാക്കി എന്നുമൊക്കെ പറഞ്ഞു തോമസ് ഐസക് സി എ ജിയെ വിറപ്പിക്കാൻ നോക്കുകയാണ്. ഒപ്പം സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സി.എ.ജി ശ്രമിക്കുകയാണെ ന്നു,കിഫ്‌ബിയെ കെട്ടിപ്പിടിച്ചു കൊണ്ട് ധനമന്ത്രി ആരോപിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button