ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ? പരിഹാസവുമായി ബിജെപി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി ബിജെപി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ? ഗൂഗ്ളിൽ ഞാൻ തിരഞ്ഞിട്ട് കണ്ടത് ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ‘മൊത്തം രാഷ്ട്രമീമാംസയിലും’ നേടിയ ബിരുദം മാത്രമാണന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു. ഇന്നലെ പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
”ജീവിതത്തിൽ മോദി ഏതെങ്കിലും സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ? ഗൂഗ്ളിൽ ഞാൻ തിരഞ്ഞിട്ട് കണ്ടത് ഡെൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് ‘മൊത്തം രാഷ്ട്രമീമാംസയിലും’ നേടിയ ബിരുദം മാത്രമാണ്. വിഷയത്തിൽ ആർക്കെങ്കിലും എനിക് അവബോധം നൽകാനാവുമോ” -യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.
മൊത്തം രാഷ്ട്രമീമാംസയിലും എന്ന പദപ്രയോഗം പരിഹാസമെന്ന് തിരിച്ചറിഞ്ഞ ചിലർ ആ പറഞ്ഞ ബിരുദം ബ്രഹ്മാണ്ഡ രാഷ്ട്രമീമാംസയിലാണെന്നു തിരുത്തുന്നുണ്ട്. കശ്മീരിൽ ഇന്ത്യൻ പതാക ഉയർത്താൻ പോയത് സമര പങ്കാളിത്തമായി ചൂണ്ടിക്കാട്ടുന്ന ചിലർ രഥയാത്രക്കിടെ അദ്വാനിയിൽനിന്ന് മൈക് വാങ്ങിയതിൻെറ ചിത്രമുണ്ടെന്നും പറയുന്നു.