Kerala NewsLatest News
പെണ്‍കുട്ടിയെ ചൂഷണം ചെയ്ത് ഗര്‍ഭിണിയാക്കി; പ്രതി അമ്മയുടെ സുഹൃത്തിന്റെ മകന്
കൊച്ചി: പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ആലുവ എടത്തലയിലാണ് സംഭവം.
സംഭവത്തില്‍ തേവക്കല്‍ സ്വദേശിയായ 21-കാരനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ യുവതിയുടെ മകനാണ് പ്രതി.
ഇരുവരും കുറച്ച് നാളുകളായി പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു താമസമെന്നാണ് സൂചന. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശേധനയിലാണ് പെണ്‍കുട്ടി് ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് അറിയുന്നത്. ശേഷം ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.