കോഴിക്കോട് സർവകാല ശാലയിൽ 11 വർഷത്തിനുശേഷം മാർക്ക് ദാനം, വി സി അന്വേഷിക്കും.

കോഴിക്കോട് സർവകാല ശാലയിൽ 11 വർഷത്തിനുശേഷം മാർക്ക് ദാനം ചെയ്ത സംഭവം അന്വേഷിക്കാൻ ഒടുവിൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. എം.എ.വിമൻ സ്റ്റഡീസിന് പഠിച്ച വിദ്യാർത്ഥിനിക്ക്, വൈസ് ചാൻസലറുടെ ഉത്തരവ് മറികടന്ന് 11 വർഷത്തിനുശേഷം അധികമാർക്ക് നൽകിയെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. എം.എ.വിമൻ സ്റ്റഡീസിന് പഠിച്ച വിദ്യാർത്ഥിനിക്ക്, വൈസ് ചാൻസലറുടെ ഉത്തരവ് മറികടന്ന് 11 വർഷത്തിനുശേഷം അധികമാർക്ക് നൽകിയെന്ന പരാതിയിന്മേലാണ് അന്വേഷണം.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജിനെയാണ് ചുമതലപ്പെടുത്തി യിരിക്കുന്നത്. വൈസ് ചാൻസിലറുടെ അന്വേഷണ റിപ്പോർട്ട് അടുത്ത സിൻഡിക്കേറ്റ് യോഗം പരിഗണിക്കും. രണ്ട് പരാതികളാണ് പ്രധാനമായും അന്വേഷിക്കുക. മുൻ വിസിയുടെ ഉത്തരവ് പൂഴ്ത്തിവച്ച് അധിക മാർക്ക് നേടിയെടുത്തെന്ന വിദ്യാർത്ഥിനിക്കെതിരായ പരാതിയും, ഇവർക്ക് അർഹമായിരുന്ന മാർക്ക് തടഞ്ഞുവച്ചെന്ന വകുപ്പ് മേധാവിക്കെതിരായ പരാതിയും അന്വേഷിക്കും. സംഭവത്തിൽ ബന്ധപ്പെട്ട് സർവകലാശാലക്കെതിരായി സിൻഡിക്കറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഉന്നയിച്ച ആരോപണവും പരിശോധിക്കുന്നതാണ്. വൈസ് ചാൻസലരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അന്തിമ തീരുമാനം സ്വീകരിക്കുക.